×

REGISTER

1In person
2E-mail (cdcpala@gmail.com)
3WhatsApp or SMS to 8547006780

SCREENING PROCESS

1Screening of 10th and available 11th/12th marklists
2Test (Individually; 30 mins)
3Interview

COLLEGE HOURS

Mon-Fri 09:00AM - 04.30PM
(Admission related visits by appointment only)

കേന്ദ്ര ഗവണ്‍മെന്റില്‍ സിവില്‍ സര്‍വ്വീസസിന് തൊട്ടുതാഴെയുള്ള ഓഫീസര്‍ പോസ്റ്റുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിസ്‌കോ കരിയര്‍ ഹൈറ്റ്‌സ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 15.46 ലക്ഷം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത, നാല് തലത്തില്‍ നടത്തിയ എസ്.എസ്.സി.-സി.ജി.എല്‍. പരീക്ഷയില്‍ രണ്ടാം റാങ്കോടുകൂടി ആശിഷ് ജെ. ഓണാട്ട് കേരളത്തിന് അഭിമാനമായി. ഈ നേട്ടം കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയും പ്രചോദനവുമാണ്. കോട്ടയം ബസേലിയസ് കോളേജ് റിട്ട. പ്രിന്‍സിപ്പലും മംഗളം കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് പ്രിന്‍സിപ്പലുമായ പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ടിന്റെയും ഐഷയുടെയും മകനാണ് ആശിഷ്. എസ്.എസ്.സി. പരീക്ഷയുടെ ചരിത്രത്തില്‍ ഇദംപ്രഥമായാണ് ഇത്രയും ഉയര്‍ന്ന റാങ്ക് കേരളത്തിന് കൈവരിക്കാനായത്. മറ്റ് ഉന്നത റാങ്കുകളും കരിയര്‍ ഹൈറ്റ്‌സിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. ടോണി മാത്യു, കിരണ്‍ ജോസ് എന്നിവര്‍ ഗസറ്റഡ് പോസ്റ്റായ അസി. ഓഡിറ്റ് ഓഫീസര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റിലേക്ക് ജിമി ജോര്‍ജ്ജിനെയും ഇന്‍കംടാക്‌സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ചിക്കു ജെയിംസിനെയും എക്‌സൈസ് & കസ്റ്റംസ് ഓഫീസര്‍ പോസ്റ്റിലേക്ക് നിബിന്‍ പുന്നൂസ് ഐപ്പിനെയും ജിതിന്‍ ജോസഫിനെയും തെരഞ്ഞെടുത്തു.

നാല് വര്‍ഷം മുമ്പ് ആരംഭിച്ച കിസ്‌കോ കരിയര്‍ ഹൈറ്റ്‌സിന് ഇതിനോടകം കേന്ദ്ര-സംസ്ഥാന തലത്തിലും റെയില്‍വേസ്, ബാങ്കിംഗ്, ഡിഫന്‍സ്, ഇന്‍ഷുറന്‍സ്, എയര്‍പോര്‍ട്ട് മുതലായ മേഖലകളിലും 114 വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നല്കുവാന്‍ സാധിച്ചു. ഭൂരിഭാഗം പേരും ജോലി ലഭിച്ച മേഖലയിലെ കേരളത്തിലെ തന്നെ ഓഫീസുകളിലാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. മികച്ച ടീം വര്‍ക്കും മാതൃകാപരമായ നേതൃത്വവും ഉന്നത നിലവാരം പുലര്‍ത്തുന്ന പരിശീലനവും പഠനസൗകര്യവുമാണ് വിജയശതമാനം ഇത്രത്തോളം കൂട്ടുവാന്‍ സാധിച്ചത്.

എസ്.എസ്.സി. 9 മേഖലകളയാണ് ഇന്ത്യയെ തിരിച്ചിരിക്കുന്നത്. 2013 മുതല്‍ 2018 വരെയുള്ള അഞ്ചുവര്‍ഷത്തെ കാലയളവില്‍ 2,34,058 പേര്‍ക്കാണ് എസ്.എസ്.സി. വഴി നിയമനം ലഭിച്ചത്. അതില്‍ 9.71 കോടി ജനസംഖ്യയുള്ള ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് മേഖലയ്ക്ക് 78,057 (37.89%) നിയമനങ്ങള്‍ ലഭിച്ചപ്പോള്‍ ഉന്നതവിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും 9.89 കോടി ജനസംഖ്യയുള്ളതുമായ കേരള-കര്‍ണ്ണാടക മേഖലയില്‍ നിന്ന് കേവലം 6318 (2.79%) പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. ഞെട്ടിപ്പിക്കുന്ന ഈ അന്തരം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പൊതുജനത്തിനും എസ്.എസ്.സി.യെപ്പറ്റിയുള്ള അജ്ഞത മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന പദവിയും ശമ്പളവും ആനുകൂല്യങ്ങളും, അതോടൊപ്പം കേരളത്തില്‍തന്നെ കേന്ദ്രഗവണ്‍മെന്റിന്റെ ഒഴിവുകള്‍ ഉണ്ടായിട്ടും കാലാകാലങ്ങളായി മലയാളികള്‍ എസ്.എസ്.സി. മത്സര പരീക്ഷകളെ അവഗണിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് ജോലികളില്‍ മലയാളികളുടെ അസാന്നിദ്ധ്യം പരിഹാസ്യമായ തലത്തില്‍ എത്തിയിരിക്കുന്നു. ഒരു കാലത്ത് മലയാളികളുടെ കുത്തകയായിരുന്ന ഈ മേഖലയിലേക്ക് തിരിച്ചുവരവിന്റെ പാത തെളിയിക്കുന്ന ദൗത്യമാണ് കിസ്‌കോ കരിയര്‍ഹൈറ്റ്‌സ് ഏറ്റെടുത്തിരിക്കുന്നത്.

കിസ്‌കോ കരിയര്‍ ഹൈറ്റ്‌സിന്റെ സാരഥിയായ കിസ്‌കോ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി. കാപ്പന്‍, കിസ്‌കോ കരിയര്‍ ഹൈറ്റ്‌സ് ഡയറക്ടര്‍മാരായ പ്രൊഫ. പയസ് ഒഴാക്കല്‍, പ്രൊഫ. മാത്യു ജെ. മുരിക്കന്‍, ശ്രീ. ജോര്‍ജ്ജ് കരുണയ്ക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍, റാങ്ക് ജേതാവായ ആശിഷിന്റെ പിതാവ് പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

കിസ്കോ കരിയര് ഹൈറ്റ്സില് പഠിച്ച് 2017-ലെ കമ്പൈന്ഡ് ഗ്രാജ്വേറ്റ് ലെവല് പരീക്ഷയില് ദേശീയതലത്തില് രണ്ടാം റാങ്കുമായി കോട്ടയം സ്വദേശി ആശിഷ് ജെ. ഓണാട്ട് മാതൃഭൂമി തൊഴിൽ വാർത്തയ്ക്ക്(30 നവംബര് 2019) നല്കിയ അഭിമുഖം.

ഭംഗിക്കുവേണ്ടി രണ്ടാം സിവില്‍ സര്‍വ്വീസ് എന്നൊക്കെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. ശരിയാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷ കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിലെ ഗ്ലാമര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം ലഭിക്കുന്നതിനുള്ള വഴിയാണ് എസ്.എസ്.സി.-സി.ജി.എല്‍. പക്ഷേ കേരളത്തില്‍ നിന്ന് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ബിരുദതലത്തില്‍ കേരള പി.എസ്.സി. നടത്തുന്ന ഒരു പരീക്ഷയ്ക്ക് 10 ലക്ഷത്തോളം അപേക്ഷകര്‍ ഉള്ളപ്പോള്‍ എസ്.എസ്.സി.-സി.ജി.എല്‍ എഴുതാന്‍ അതിന്റെ പകുതിപ്പേര് പോലും ഉണ്ടാകാറില്ല. 
സിവില്‍ സര്‍വ്വീസ്, എസ്.എസ്.സി.-സി.ജി.എല്‍, അഖിലേന്ത്യാ പരീക്ഷ എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും ഇത് എന്നെക്കൊണ്ട് സാധ്യമാവില്ലെന്ന് ചിന്തിക്കുന്നവര്‍ ആശിഷ് ജെ. ഓണാട്ടിന്റെ വാക്കുകള്‍ ശ്രദ്ധിക്കണം. 2017-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയില്‍ ലിസ്റ്റ് 3-ല്‍ ദേശീയതലത്തില്‍ രണ്ടാം റാങ്കുകാരനാണ് ആശിഷ്. 30 ലക്ഷത്തിലേറെ അപേക്ഷകര്‍ ഉണ്ടായിരുന്ന 2017-ലെ എസ്.എസ്.സി.-സി.ജി.എല്‍ ഫലം ഇക്കഴിഞ്ഞ നവംബര്‍ 15-നാണ് എസ്.എസ്.സി. പുറത്തുവിട്ടത്. 

ശ്രമിച്ചത് ക്യാറ്റിന് കിട്ടിയത് എസ്.എസ്.സി.-സി.ജി.എല്‍

കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി കോട്ടയത്ത് അപ്രന്റിസ്ഷിപ്പ് ചെയ്യുന്ന സമയത്താണ് ആദ്യമായി എസ്.എസ്.സി.-സി.ജി.എല്‍ എഴുതിയത്. വര്‍ഷം 2016. ആ സമയം കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനുവേണ്ടി തയ്യാറെടുക്കുന്നുണ്ടായിരുന്നു. പക്ഷേ, എഴുതിയെടുക്കാന്‍ പറ്റിയില്ല. ഐ.ബി.പി.എസിന്റേതുള്‍പ്പെടെ പല മത്സരപരീക്ഷകളിലും പങ്കെടുത്തെങ്കിലും ഫലമുണ്ടായില്ല. 
യാതൊരു മുന്നൊരുക്കവുമില്ലാതെ എഴുതിയ പരീക്ഷയാണ് എസ്.എസ്.സി.-സി.ജി.എല്‍. സത്യത്തില്‍ സിലബസ് എന്താണെന്നുപോലും അറിയാതെ, ടയര്‍ ഒന്നും രണ്ടും പാസായപ്പോള്‍ ടയര്‍ മൂന്നില്‍ അല്പം സീരിയസ് ആകണമെന്ന് തോന്നി. അങ്ങനെ കോച്ചിങ്ങിന് ചേര്‍ന്നു. 
ആദ്യത്തെ രണ്ട് ഘട്ടം കഴിഞ്ഞപ്പോള്‍ പതിനായിരത്തിന് അടുത്തായിരുന്നു എന്റെ റാങ്ക്. ആ വര്‍ഷം ജനറല്‍ കാറ്റഗറിയില്‍ അയ്യായിരത്തില്‍ താഴെ ഒഴിവുകളേ ഉണ്ടായിരുന്നുള്ളൂ. 100 മാര്‍ക്കിന്റെ ടയര്‍ മൂന്ന് പരീക്ഷയില്‍ നന്നായി പരിശ്രമിച്ച് മികച്ച മാര്‍ക്ക് നേടിയാണ് അയ്യായിരത്തിലധികം പേരെ മറികടന്നത്. അങ്ങനെ ആദ്യശ്രമത്തില്‍തന്നെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ടാക്‌സ് അസിസ്റ്റന്റായി ജോലി ലഭിച്ചു. 

കിസ്കോ കരിയര് ഹൈറ്റ്സില് പഠിച്ച് 2017-ലെ കമ്പൈന്ഡ് ഗ്രാജ്വേറ്റ് ലെവല് പരീക്ഷയില് ദേശീയതലത്തില് രണ്ടാം റാങ്കുമായി കോട്ടയം സ്വദേശി ആശിഷ് ജെ. ഓണാട്ട് മാതൃഭൂമി തൊഴിൽ വാർത്തയ്ക്ക്(30 നവംബര് 2019) നല്കിയ അഭിമുഖം.

രണ്ടാം വട്ടം രണ്ടാം റാങ്ക്

ആദ്യത്തെ തവണ എഴുതി കഴിഞ്ഞപ്പോള്‍ അന്തിമ റാങ്ക്‌ലിസ്റ്റില്‍ ഇടം കിട്ടുമെന്നുപോലും കരുതിയില്ല. പക്ഷേ, വലിയ ആത്മവിശ്വാസം ആ പരീക്ഷ തന്നു. അങ്ങനെ ഒരിക്കല്‍ക്കൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.
കണക്കിലും ഇംഗ്ലീഷിലും അടിസ്ഥാന ധാരണയുണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് പൊതുവിജ്ഞാനത്തിനുവേണ്ടിയാണ്. അങ്ങനെ രണ്ടാമത് എസ്.എസ്.സി.-സി.ജി.എല്‍. പരീക്ഷ എഴുതി കാത്തിരിക്കുമ്പോഴാണ് 2016-ലെ ഫലം വന്നതും ടാക്‌സ് അസിസ്റ്റന്റായി ജോലി ലഭിച്ചതും. ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ആകണമെന്നായിരുന്നു മോഹം. പക്ഷേ റാങ്ക് കുറവായിരുന്നതുകൊണ്ട് അതിലേക്ക് എത്താനായില്ല.
ഇപ്പോള്‍ ചെന്നൈ സോണില്‍ ടാക്‌സ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് 2017-ലെ എസ്.എസ്.സി.-സി.ജി.എല്‍-ല്‍ രണ്ടാം റാങ്ക് ഉണ്ടെന്ന് അറിയുന്നത്.

എന്‍ജിനീയര്‍മാര്‍ക്ക് മാത്രം സാധ്യമായതല്ല.

എന്‍ജിനീയറിംഗ് പടിച്ചവര്‍ക്ക് ഗണിത ചോദ്യങ്ങള്‍ കൂടുതലുള്ള ഐ.ബി.പി.എസ്., എസ്.എസ്.സി. പരീക്ഷകള്‍ എളുപ്പത്തില്‍ എഴുതിയെടുക്കാമെന്നത് തെറ്റിദ്ധാരണയാണ്. എന്‍ജിനീയറിംഗിലെ ഗണിതവും മത്സരപ്പരീക്ഷകളിലെ ഗണിതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഗണിതത്തില്‍ താത്പര്യമുണ്ടോയെന്നതാണ് കാര്യം.
പ്ലസ്ടു വരെ ഗണിതം പഠിച്ച് ആ വിഷയത്തില്‍ താത്പര്യമുള്ളവരാണ് എന്‍ജിനീയറിംഗിന് പോകുന്നത്. ഗണിതത്തോട് താത്പര്യക്കുറവുള്ളവരാകും മാനവിക വിഷയങ്ങളിലേക്ക് തിരിയുക. അവിടെയാണ് വ്യത്യാസം. പക്ഷേ ശ്രമിക്കുകയാണെങ്കില്‍ ആര്‍ക്കും എസ്.എസ്.സി.-സി.ജി.എല്‍. പരീക്ഷ മറികടക്കാം.
അറിവിനോടൊപ്പം വേഗവും വേണ്ട പരീക്ഷയാണിത്. അറുപത് മിനിട്ടുകൊണ്ട് 100 ചോദ്യത്തിന് ഉത്തരമെഴുതണം. വേഗം ആര്‍ജ്ജിക്കാന്‍ പരമാവധി ചോദ്യങ്ങള്‍ ചെയ്ത് പരീശീലിക്കുക എന്നതാണ് പോംവഴി.

കിസ്കോ കരിയര് ഹൈറ്റ്സില് പഠിച്ച് 2017-ലെ കമ്പൈന്ഡ് ഗ്രാജ്വേറ്റ് ലെവല് പരീക്ഷയില് ദേശീയതലത്തില് രണ്ടാം റാങ്കുമായി കോട്ടയം സ്വദേശി ആശിഷ് ജെ. ഓണാട്ട് മാതൃഭൂമി തൊഴിൽ വാർത്തയ്ക്ക്(30 നവംബര് 2019) നല്കിയ അഭിമുഖം.

എസ്.എസ്.സി.-സി.ജി.എല്‍. നല്ലവശങ്ങള്‍

കേരളത്തിലെ ബിരുദധാരികള്‍ ഏറ്റവും കൂടുതല്‍ എഴുതുന്ന തൊഴില്‍പരീക്ഷകള്‍ പി.എസ്.സിയുടെയും ഐ.ബി.പി.എസിന്റേതുമാണ്. ഇതുരണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്.എസ്.സി.-സി.ജി.എല്‍. പരീക്ഷയ്ക്ക് ചില പ്ലസ് പോയിന്റുകളുണ്ട്. അതില്‍ ഒന്ന് കേന്ദ്രസര്‍ക്കാരിലെ മികച്ച തസ്തികകളിലേക്കുള്ള നിയമനം തന്നെയാണ്. മറ്റൊന്ന് വളരെ വ്യക്തമായ ഒരു സിലബസാണ് ഈ പരീക്ഷയുടേത്. മുന്‍വര്‍ഷ ചോദ്യങ്ങള്‍ നന്നായി പരിശീലിച്ചാല്‍ സിലബസ് മനസ്സിലാക്കാനും പഠിക്കേണ്ടതേത്, വേണ്ടാത്തതേതെന്ന് വേര്‍തിരിക്കാനും സാധിക്കും.
ബാങ്ക് പരീക്ഷകള്‍ക്ക്, പൊതുവേ സിലബസില്‍ പറഞ്ഞിട്ടുള്ള ഓരോ വിഷയത്തിനും നിശ്ചിത സമയമാണ് അനുവദിക്കുക. ഓരോ വിഷയത്തിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തന്നിട്ടുള്ള സമയത്തിന് മുമ്പേ കണ്ടെത്തിക്കഴിഞ്ഞാലും പ്രയോജനമില്ല. കാരണം ആ വിഷയത്തിന് അനുവദിച്ചിട്ടുള്ള സമയം കഴിയാതെ അടുത്ത വിഷയത്തിന് ഉത്തരമെഴുതിത്തുടങ്ങാന്‍ സാധിക്കില്ല. എസ്.എസ്.സി.-സി.ജി.എല്‍.ല്‍ ടൈം മാനേജ്‌മെന്റ് കുറച്ചുകൂടി എളുപ്പമാണ്. അധികസമയം ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉപയോഗിക്കാം. എസ്.എസ്.സി.-സി.ജി.എല്‍.ന് അഭിമുഖം ഇല്ല.
നാല് വിഷയങ്ങള്‍ തുല്യപ്രാധാനം
സിലബസില്‍ നാല് വിഷയങ്ങളാണ് ഉള്ളത്. ഗണിതം, മാനസികശേഷി, ഇംഗ്ലീഷ്, പൊതുവിജ്ഞാനം. 25 വീതം ചോദ്യങ്ങളുണ്ടാകും. ഓരോന്നിനും പ്രത്യേകം കട്ടോഫ് ഇല്ല. അതുകൊണ്ട് ഒന്നിന് മാര്‍ക്ക് അല്പം കുറഞ്ഞാലും സാരമില്ലെന്ന് കരുതുന്നവര്‍ക്ക് തെറ്റി.
മൊത്തത്തില്‍ കട്ടോഫ് കടന്നതുകൊണ്ട് മാത്രം ജോലി ലഭിക്കണമെന്നില്ല. ടയര്‍ 1, 2, 3 പരീക്ഷകളുടെ മുഴുവന്‍ മാര്‍ക്കും റാങ്ക് ലിസ്റ്റിന് പരിഗണിക്കും. അതുകൊണ്ട് എന്തിനാണോ പിന്നില്‍ നില്‍ക്കുന്നത് അതിനായി കൂടുതല്‍ സമയം ചെലവഴിക്കുക.

TOP